Gulf

130-ാം വയസിലും ഹജ്ജ് തീർഥാടനത്തിനെത്തി അൽജീരിയൻ വയോധിക

Spread the love

വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജിനെത്തിയ ഏറ്റവും പ്രായമേറിയ തീർഥാടകയായി അൽജിരിയയിൽ നിന്നുള്ള ‘സർഹോദാ സെറ്റിതി’. സൗദിയിലെത്തിയ 130 വയസുകാരിക്ക് സൗദി ഉദ്യോഗസ്ഥര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

തുടർച്ചയായി മെഡിക്കൽ മേൽനോട്ടത്തിലായിരുന്നെങ്കിലും ‘സർഹോദാ സെറ്റിതി’ നല്ല ആരോഗ്യവതിയാണ്. ഹജ്ജ് നിർവഹിക്കാനുള്ള അവളുടെ ദൃഢനിശ്ചയം ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനാത്മകമാണെന്നും അധികൃതർ വ്യക്തമാക്കി.

130 വയസുള്ള തീർഥാടക കഴിഞ്ഞ ദിവസമാണ് സൗദി എയർലൈൻസ് വിമാനത്തിൽ മക്കയിലെത്തിയത്. വിമാനത്തിൽ സൗദി എയർലൈൻസ് അധികൃതരും തീർഥാടകയുടെ വരവ് ആഘോഷിച്ചു. ഈ വർഷം രാജ്യത്തിലേക്കുള്ള ഏറ്റവും പ്രായം കൂടിയ തീർത്ഥാടകയായി സൗദി എയർലൈൻസ് സെറ്റിതിയുടെ വരവ് ആദരിച്ചു.

സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ആഗോള ശ്രദ്ധയാകർഷിക്കുകയും ചെയ്തു. തനിക്കും സഹയാത്രികർക്കും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും മികച്ച സേവനങ്ങൾക്കും സെറ്റിതി നന്ദി അറിയിച്ചു.