National

രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു, ഹനുമാൻക്ഷേത്രത്തിൽ പ്രാർഥന; കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്

Spread the love

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിൾ തിരികെ തിഹാർ ജയിലിലേക്ക്. വസതിയിൽ നിന്ന് തിരിച്ചു. രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു.കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാകും അദ്ദേഹം തിഹാര്‍ ജയിലിലേക്ക് മടങ്ങുക.

‘ആദ്യം രാജ്ഘട്ടില്‍ പോയി മഹാത്മാ ഗാന്ധിക്ക് ആദരവ് അര്‍പ്പിക്കും. അവിടെനിന്ന് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രത്തില്‍ പോയി ഹനുമാന്റെ അനുഗ്രഹം തേടും. അവിടെനിന്ന് നേരെ പാര്‍ട്ടി ഓഫീസില്‍ പോയി പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കാണും. ശേഷം അവിടെനിന്ന് തിഹാറിലേക്ക് പോകും’, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ശനിയാഴ്ച എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കെജ്‌രിവാള്‍ വിളിച്ചുചേര്‍ത്തിരുന്നു.