National

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം; ഡൽഹിയിൽ ചൂട് 50 ഡിഗ്രി

Spread the love

ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു. ഡൽഹി അടക്കമുള്ള വിവിധ നഗരങ്ങളിൽ താപനില 50 ഡിഗ്രിയോടടുത്ത് തുടരുകയാണ്. ഉഷ്ണതരംഗത്തിന്റെ ആഘാതത്തിൽ ഒഡീഷയിൽ 6 സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. ബീഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്കാണ് ഉഷ്ണ തരംഗത്തിൽ ജീവൻ നഷ്ടമായത്. ജാർഖണ്ഡിൽ മൂന്നുപേർ കഴിഞ്ഞ 36 മണിക്കൂറിനിടെ കൊടുംചൂടിന്റെ ആഘാതത്തിന് ഇരകളായി.
റെഡ് അലേർട്ട് തുടരുകയാണ്. ഉഷ്ണതരം തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടു. ഡൽഹിയിലെ ജല പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.