Wednesday, February 26, 2025
Latest:
National

മമത സര്‍ക്കാരിന് കനത്ത തിരിച്ചടി: 2010 ന് ശേഷം നൽകിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി

Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ മമത സർക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. 2010 ന് മുന്‍പ് ഒബിസി സർട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെടുന്നത്. ഒബിസി സർട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.