Kerala

സംഘടനയിൽ സെമി കേഡർ സംവിധാനമല്ല വേണ്ടത്; കെ. സുധാകരൻ്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല: കെ മുരളീധരൻ

Spread the love

ബിജെപി നേതാവ് പത്മജ വേണുഗോപാലിനെതിരെ കോൺഗ്രസ് നേതാവും തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. പത്മജ കോൺഗ്രസിൻ്റെ കാര്യം നോക്കണ്ട. കെ. സുധാകരൻ്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല എന്നും മുരളീധരൻ പറഞ്ഞു.

സംഘടനാ ദൗർബല്യം കേരളത്തിൽ എല്ലായിടത്തും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന ശക്തിപ്പെടുത്തും. മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും. സെമി കേഡർ ഒന്നും അല്ല വേണ്ടത്. താഴെക്കിടയിലുള്ള പ്രവർത്തനം ആണ് വേണ്ടത്. ആള് കൂടണം. പത്മജ കോൺഗ്രസിൻ്റെ കാര്യം നോക്കണ്ട. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും.

തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ല. സിപിഐഎം- ബിജെപി അന്തർധാര നടന്നു. ജാവദേക്കർ – ജയരാജൻ കൂടിക്കാഴ്ച്ച അതിൻ്റെ ഭാഗമാണ്. കോൺഗ്രസ് സംഘടനാ സംവിധാനത്തിൻ്റെ ദൗർബല്യം എല്ലായിടത്തും ഉണ്ട്. കെ. സുധാകരൻ്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല. നേതൃത്വം മാറിയതുകൊണ്ട് മാത്രം കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.