Friday, May 15, 2026
Uncategorized

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

Spread the love

 

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം എത്തിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. നിസാരമായാണ് ആശുപത്രി അധികൃതർ കണ്ടത്. കാലിൽ നല്ല വേദനയുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് ദിക്ഷാലിന്റെ പിതാവ്‌.അഴൂർ സ്വദേശി ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലിനാണ് വീട്ടിനുള്ളിൽ ഉറങ്ങികിടക്കവേ പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അടച്ചുറപ്പില്ലാത്തെ വീടിനുള്ളിൽ മുത്തശ്ശി യോടൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കാലിൽ പാമ്പിൻ്റെ കടിയേറ്റതായി ഇൻക്വസ്റ്റ് നടപടികളിൽ കണ്ടെത്തി. മരിച്ച ദിക്ഷൽ ചിറയിൻകീഴിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ദിക്ഷൽ. നാട്ടുകാർ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.