Friday, May 15, 2026
National

‘ഞാൻ കൊല്ലംകാരനാണ്, എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നു, അങ്ങനെയൊന്നും വീഴുമെന്ന് കരുതേണ്ട’: ബംഗാള്‍ ഗവര്‍ണര്‍

Spread the love

തന്നെ വലിച്ച് താഴെയിടാൻ ശ്രമം നടക്കുന്നുവെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്. അങ്ങനെ വീഴുമെന്ന് ആരും കരുതേണ്ട. താൻ കൊല്ലം കാരനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ ലൈംഗീക പീഡന പരാതി കേസില്‍ രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ രാജ്ഭവന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്ഭവന് ഉള്ളില്‍ വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്ന് മൊഴി ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ കേസിന്റെ തുടര്‍ അന്വേഷണത്തിന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഗവര്‍ണറുടെ വാദം. പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആനന്ദ ബോസ് ആരോപിച്ചു.