Kerala

എന്തിനാണ് ബിജെപി പ്രഭാരിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്?; തൻ്റെ മേൽ വർഗീയ ചാപ്പ അടിച്ചിട്ട് കാര്യമില്ല: ഷാഫി പറമ്പിൽ

Spread the love

എൽഡിഎഫ് കൺവീനർ ബി.ജെ.പി പ്രഭാരിയുമായി നടത്തിയ ചർച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വർഗീയ ആരോപണം എന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. എന്തിനാണ് മുഖ്യമന്ത്രി ബി.ജെ.പി പ്രഭാരിയുമായി ചർച്ച നടത്തിയത് എന്നും ഷാഫി പറമ്പിൽ ചോദിച്ചു.
ജാവ്ദേക്കർ – പിണറായി കൂടിക്കാഴ്ചയുടെ അജണ്ട എന്താണ്? ആർക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്. വടകരയിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സി.പി.ഐ.എം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിൻ്റെ കാഴ്ച നഷ്ടപ്പെടും. വ്യാജ വാട്സപ്പ് നിർമ്മിതിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കണം എന്നാണ് അവർ പറയുന്നത്. പരസ്പര ധാരണയും ഡീലിങ്സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്നും അദ്ദേഹം ചോദിച്ചു.

അത് ഒരു മനുഷ്യക്കുഞ്ഞ് അറിയാതെ നടത്തിയ രഹസ്യ ചർച്ചയാണത്. അത് ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തൻ്റെ മേൽ വർഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ല. ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ല. മതത്തിൻ്റെ പ്ലസ് വേണ്ട എന്ന് താൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞു. തലയിൽ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും ഇപ്പോൾ നിൽക്കുന്നത്. വടകര വർഗീയ ധ്രുവീകരണത്തിന് നിന്നുകൊടുത്തിട്ടില്ല. വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിൻ നടത്തും.