പലസ്തീന് അംഗത്വം നൽകാനുള്ള യുഎൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക
പലസ്തീന് അംഗത്വം നൽകാനുള്ള പ്രമേയം യുഎൻ രക്ഷാസിമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു.
അമേരിക്കൻ നീക്കം ന്യായീകരിക്കാനാകാത്തതെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു.
ലജ്ജാകരമായ നിർദേശം നിരസിക്കപ്പെട്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.
12 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നു.
2011-ലാണ് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അംഗത്വത്തിനുള്ള അപേക്ഷ ഐക്യരാഷ്ട്രസഭയ്ക്കുമുന്നിൽ വെച്ചത്. അന്ന് രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ ഒമ്പതുപേർ എതിർത്തതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു.
അതേസമയം, ഗാസയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ വഴിയൊരുക്കണമെന്ന് ഇസ്രയേലിനോട് സമിതി ആവശ്യപ്പെട്ടിരുന്നു. എറിസ് അതിർത്തി, അഷ്‌ദോദ് തുറമുഖം എന്നിവവഴി സഹായമെത്തിക്കാൻ അനുമതി നൽകിയ ഇസ്രയേൽനീക്കത്തെ സമിതി സ്വാഗതംചെയ്യുകയും ചെയ്തിരുന്നു.