Saturday, January 4, 2025
Kerala

‘ദി കേരള സ്റ്റോറി SNDP കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കും; ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ട്’; സംഗീത വിശ്വനാഥൻ

Spread the love

വിവാദ സിനിമ ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഇടുക്കി എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. വനിത് സംഘങ്ങളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് സംഗീത വിശ്വനാഥൻ പറഞ്ഞു. എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയാണ് സംഗീ വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നും എസ്എൻഡിപി അത് ചർച്ച ചെയ്തിട്ടുള്ളതാണെന്നും സംഗീത വിശ്വനാഥൻ വ്യക്തമാക്കി.

നേരത്തെ വിവിധ ക്രൈസ്തവ രൂപതകൾ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ചിത്രം പ്രദർശിപ്പിച്ചു. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.

പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തിരുന്നു. അതേസമയം കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം വിമർശിച്ചിരുന്നു. മതബോധനത്തിന് അനുബന്ധമായി വർഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നുപോയത് മനഃപൂർവമാണോ എന്ന് മുഖപത്രത്തിൽ ചോദിക്കുന്നു.