Tuesday, April 21, 2026
Kerala

പാലക്കാട് മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി

Spread the love

പാലക്കാട് മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്ന് ചെടിച്ചട്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റിമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥർ കഞ്ചാവ് ചെടി മാറ്റി.

സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ചെടി നട്ടുപിടിപ്പിച്ചതെന്ന് കണ്ടെത്തനായിട്ടില്ല. ഇന്ന് രാവിലെയാണ് സമീപമുള്ള കടകളിലെ ആളുകളുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടി പെടുന്നത്.