Saturday, May 16, 2026
Latest:
Kerala

എസ്ഡിപിഐയുടെ കൊടികൾ മറച്ചുവെച്ചു, രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെ; കെ.സുരേന്ദ്രൻ

Spread the love

രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെയാണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ. തീവ്രവാദ പിന്തുണ മറച്ചു വെക്കാനാണ് യുഡിഎഫ് റാലിയിൽ എസ്ഡിപിഐ കൊടികൾ ഒഴിവാക്കിയത്. വടക്കേ ഇന്ത്യയിലെ ജനങ്ങളിൽ നിന്നും സത്യം മറച്ചുവെക്കാനാണ് കൊടി ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു

വയനാടിന് സ്ഥിരം എംപിയെ വേണം, അതിനു രാഹുൽ ഗാന്ധി വിജയിക്കരുത്. വയനാട്ടിലെ ജനങ്ങൾ രാഹുലിനെ നന്നായി സ്‌നേഹിച്ചും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അമേഠി വയനാട്ടിൽ ആവർത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ്‌ കുത്തക മണ്ഡലം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നൽകിയതിന് ശേഷം കളക്‌ട്രേറ്റിൽ മാധ്യമങ്ങളെ കാണും.