രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. മാച്ച് ഫിക്സിങ് പരാമർശത്തിലാണ് പരാതി. രാംലീല മൈതാനത്ത് രാഹുൽ ഗാന്ധി നടത്തിയത് അസത്യ പരാമർശങ്ങളെന്ന് ബിജെപി പറയുന്നു. കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.