Sunday, November 24, 2024
Latest:
Kerala

ആന്റോ ആന്റണിക്കെതിരെ പരാതിയുമായി എൽഡിഎഫ്’; ടവറുകളിലും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിലും പേര് പ്രദർശിപ്പിക്കുന്നു

Spread the love

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കെതിരെ പരാതിയുമായി എൽഡിഎഫ്.പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന് പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും സ്ഥാനാര്‍ത്ഥിയുടെ പേര് പ്രദര്‍ശിപ്പിക്കുന്നു എന്നാണ് പരാതി.ആറന്മുള നിയോജക മണ്ഡലം എൽഡിഎഫ് സെക്രട്ടറി എ പദ്മകുമാറാണ് പരാതി നൽകിയത്.

അതേസമയം പത്തനംതിട്ട യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. കഴിഞ്ഞ ദിവസം ഡോ. ടി എം തോമസ് ഐസക്കും ആന്റോ ആന്റണിയുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയ എത്ര കെ എസ് യു പ്രവര്‍ത്തകരുണ്ടെന്ന ചോദ്യത്തിന് ലിസ്റ്റ് തരാം എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു ആന്റോ ആന്റണി. അതിന് മറുപടിയായാണ് മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരു ദിവസത്തിനകം ലിസ്റ്റുമായി വരുമെന്ന് പറഞ്ഞ ആന്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാര്‍. കാത്തിരിപ്പിന്റെ മൂന്നാം നാള്‍…’ എന്ന് മന്ത്രി വീണാ ജോര്‍ജ് കുറിച്ചു. എന്നാൽ ‘ജ്യോതിയും വന്നില്ല, തീയും വന്നില്ല’ എന്നായിരുന്നു ആന്റോ ആന്റണിക്കെതിരെ പി എം അർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.