Kerala

ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു; കൂടിക്കാഴ്ച തെറ്റായ സമയത്തായതിൽ നേതാക്കളോട് ക്ഷമാപണം നടത്തിയെന്ന് എസ് രാജേന്ദ്രൻ

Spread the love

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നു എന്ന് എസ് രാജേന്ദ്രൻ. ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം നടത്തി. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു എന്നും രാജേന്ദ്രൻ പറഞ്ഞു.

സിപിഎം അംഗത്വം പുതുക്കില്ല. പാർട്ടി നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഡൽഹിയിൽ ബന്ധുവിന്റെ വിവാഹം ക്ഷണിക്കാൻ പോയതാണ്. ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു. ഇപ്പോൾ ഇല്ലെന്ന് തിരിച്ചറിയിച്ചു. സിപിഐഎം നേതാക്കൾ ഇന്നലെ രാത്രിയിൽ തന്നെ ബന്ധപ്പെട്ടിരുന്നു. ടിവിയിൽ തന്നെ ഇങ്ങനെ ഇരുന്നാൽ മതിയോ എന്ന് ചോദിച്ചു. ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി എന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.