Kerala

‘വർഗീയ ശക്തികൾക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നിൽപ്പായിരിക്കും ഈ തെരഞ്ഞെടുപ്പ്’ : വി.ഡി സതീശൻ

Spread the love

ലേക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി.ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്‌പേയ്‌സ് ഉണ്ടാക്കുന്നത് സിപിഐഎമ്മാണെന്നും ബി.ജെ.പി സിപിഐഎം നേതാക്കൾ തമ്മിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് കൺവീനർ തന്നെ ബി.ജെ.പി സ്ഥാനാർത്ഥികളെ പുകഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വർഗീയ ശക്തികൾക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നിൽപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സർക്കാരാണ് കേരളത്തിലുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളായി മുഖ്യമന്ത്രി അധപതിച്ചുവെന്നാണ് വി.ഡി സതീശൻ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി ചർച്ച നടക്കുമ്പോൾ പാർലമെന്റിൽ രാഹുൽഗാന്ധി വന്നിരുന്നുവെന്നും പൗരത്വം നിയമ ഭേദഗതിക്കെതിരെ സംസാരിക്കുകയും ചെയ്തുവെന്നും എന്നിട്ടും മുഖ്യമന്ത്രി രാഹുൽഗാന്ധി വന്നില്ല എന്ന് നുണ പറയുന്നുവെന്നുമാണ് വി.ഡി സതീശൻ പറഞ്ഞത്.