കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു
കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് സിറ്റി പൊലീസ്. 18 ന് മേട്ടുപ്പാളയം റോഡ് മുതൽ ആർ.എസ് പുരം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. മേഖല സുരക്ഷിതമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു.
മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു മോദി തീരുമാനിച്ചിരുന്നത്. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യമാണ് പ്രധാനകാരണമായി കോയമ്പത്തൂർ പൊലീസ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്.
1998ൽ ബോംബ്സ്ഫോടനം നടന്ന സ്ഥലമാണിത്.റോഡ്ഷോയിൽ ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് നേരത്തേ ബി.ജെ.പി കോയമ്പത്തൂർ ഘടകം പ്രസിഡന്റ് രമേഷ് കുമാർ അറിയിച്ചിരുന്നത്.