ജ്വല്ലറിയില്‍ മോഷണ ശ്രമത്തിനിടെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരുക്ക്
ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു.
ബെംഗളൂരു നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവമുണ്ടായത്. വെടിയുതിർത്ത ശേഷം സംഘം രക്ഷപ്പെട്ടു. പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവും പണവും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.