Thursday, April 3, 2025
Latest:
Kerala

വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

Spread the love

കൊച്ചിയിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നെട്ടൂർ പുത്തൻവീട്ടിൽ മോളി ആൻ്റണിക്കാണ് പൊള്ളലേറ്റത്.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടിനുള്ളിൽ വൃദ്ധയെ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

ഇവരെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോൾ ചികിത്സയിലാണ്. അതേസമയം, തീ പൂർണമായും അണച്ചിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.