Friday, February 13, 2026
Latest:
Kerala

പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു

Spread the love

തിരുവനന്തപുരം പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു.പാങ്ങോട് സ്വദേശി നിസാറുദീനാണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 50 വയസായിരുന്നു.

വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.