Sunday, December 29, 2024
Latest:
Kerala

‘സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത്’: മുഖ്യമന്ത്രി

Spread the love

സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നും സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ വ്യവസായ പുനസംഘടന അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്ത് ജീവിക്കാൻ പ്രത്യേക ആശങ്കകൾ ഉണ്ടാകാൻ പാടില്ല.തുല്യനീതിയും തുല്യ പരിരക്ഷയും ലഭിക്കണം.പക്ഷെ രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അരക്ഷിത ബോധം രാജ്യത്ത് ഉണ്ടാകുന്നു.തിക്തമായ അനുഭങ്ങൾ ന്യൂനപക്ഷത്തിനു ഉണ്ടായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ മതനിരപേക്ഷ ബോധം വല്ലാതെ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര നിലവാരത്തിലേക്കെത്താൻ സംസ്ഥാനത്തിനാകും. അതിന് കേരളത്തിന്റെ മതനിരപേക്ഷത വിളനിലമാകും.എല്ലാവർക്കും ഒരു പോലെ കഴിയാൻ കഴിയുന്ന നാടാണ് കേരളം.

നമ്മൾ കേൾക്കുന്ന വാർത്തകളിലേതു പോലുള്ള അനുഭവങ്ങൾ കേരളത്തിൽ ഉണ്ടാകുന്നില്ല എന്നും വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാവിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണെന് നമുക്ക് തലയുയർത്തി നിന്ന് പറയാൻ പറ്റും.വേർതിരിവുകൾ ഇവിടെ ഇല്ല എന്നും അതാണ് നമ്മൾ വേറൊരു തുരുത്തായി മാറുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷിതത്വം ഇവിടെ ഉറപ്പ് നൽകുന്നു. ഇതിനെല്ലാം കാരണം എന്തെന്ന് നമുക്കെല്ലാം അറിയാം അത് നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ട്.ഒരു വർഗീയ സംഘർഷവും ഇല്ലാത്ത നാടാണ് കേരളം. ഇത് അവകാശപ്പെടാവുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.ഇങ്ങനെ നിലനിൽക്കുന്നതിന് കാരണം സർക്കാർ മാത്രമല്ല ഈ നാട്ടിലെ ജനങ്ങൾ കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.