ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയത്, കുടുംബത്തിന്റെ നേർച്ചയാണ്; സുരേഷ് ഗോപി
തൃശൂരിൽ ബിജെപി ജയിച്ചാൽ കേന്ദ്രമന്ത്രിയെ നൽകണോയെന്ന് നേതൃത്വം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി. മണ്ഡലത്തിൽ ആരോഗ്യകരമായ മത്സരം നടക്കും. ആരോപങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഇല്ല. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് പള്ളിയിൽ കിരീടം നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
കിരീടം സമർപ്പിച്ചത് കുടുംബത്തിന്റെ നേർച്ചയാണ്, അത് മാതാവ് സ്വീകരിക്കും. തന്നെക്കാളധികം നല്‍കുന്ന വിശ്വാസികളുണ്ടാകാം. ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്.
ഇന്നലെ റോഡ് ഷോയോടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്.
താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരെത്തിയിരുന്നു.