Friday, April 18, 2025
Latest:
Kerala

പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസ്; മോൻസൻ മാവുങ്കലിന് തിരിച്ചടി, സ്വത്ത് കണ്ടുകെട്ടി ഇഡി

Spread the love

കൊച്ചി: പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.