Kerala

‘ബിജെപിക്ക് പത്തനംതിട്ട സുരക്ഷിതം, പാർട്ടി നിർദേശിച്ചാൽ മത്സരിക്കും’; പി.സി ജോര്‍ജ്

Spread the love

ബിജെപിക്ക് പത്തനംതിട്ട സുരക്ഷിത മണ്ഡലമാണെന്നും പാർട്ടി നിർദേശിച്ചാൽ പത്തനംതിട്ട എടുക്കുമെന്ന് പി സി ജോര്‍ജ്. പി സി ജോര്‍ജ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. ഒരാൾ പോലും ബിജെപിയിൽ ലയിക്കുന്നതിന് എതിര് പറഞ്ഞിട്ടില്ല. ലയന സമ്മേളനം 13 ന് തിരുവനന്തപുരത്ത് നടക്കുമെന്നും 112 സംസ്ഥാ കമ്മിറ്റി അംഗങ്ങളും മെമ്പർഷിപ്പ് എടുക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പി സി ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിച്ചിരുന്നു. ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്.ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രയുമെ പറയാനാകു.’ എന്നായിരുന്നു പി സി ജോർജിന്റെ വാക്കുകൾ.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്.