World

‘മോദിയുടെ പ്രവർത്തനത്തിന്റെ ഫലമാണ് രാമക്ഷേത്രം’: അഭിനന്ദിച്ച് ന്യൂസിലൻഡ് മന്ത്രിമാർ

Spread the love

രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ന്യൂസിലൻഡ് മന്ത്രിമാർ. മോദിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളുടെ ഫലമാണ് രാമ ക്ഷേത്രം സാധ്യമാക്കിയത്. 1000 വർഷം നിലനിൽക്കാൻ കഴിയുന്ന തരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നും ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്‌മോർ പറഞ്ഞു.

“ജയ് ശ്രീറാം….മുഴുവൻ ഇന്ത്യക്കാർക്കും എൻ്റെ അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. മോദിയുടെ പരിശ്രമങ്ങളുടെ ഫലമായാണ് 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത്. ക്ഷേത്രം അതിഗംഭീരമാണ്, ആയിരം വർഷങ്ങൾ നിലനിൽക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്”-എഎൻഐയോട് സംസാരിക്കവെ ഡേവിഡ് സെയ്‌മോർ പറഞ്ഞു.

രാമക്ഷേത്രം സന്ദർശിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡേവിഡ് സെയ്‌മോർ. ഇന്നത്തെ ലോകത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ സഹായിക്കുന്ന പ്രധാനമന്ത്രിക്ക് ഇതേ നെഞ്ചുറപ്പും ധൈര്യവും തുടരാൻ ആകട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“മോദി രണ്ടുതവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെ മുന്നോട്ട് നയിക്കാനും സമ്പത്ത് വ്യവസ്ഥയെ പുതിയ തലങ്ങളിൽ എത്തിക്കാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് ജനം നൽകിയ അംഗീകാരമായാണ് ഇതിനെ വിലയിരുത്തേണ്ടത്. മോദിയെ ലോകമെമ്പാടും ബഹുമാനിക്കുന്നതായും ഇന്ത്യൻ ജനതയ്ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തുന്നത്”- ന്യൂസിലൻഡിലെ എത്‌നിക് കമ്മ്യൂണിറ്റീസ് മന്ത്രി മെലിസ ലീ പറഞ്ഞു.