ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം നാഗാലാൻഡിൽ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം ന്യായ് യാത്ര നാഗാലാൻഡിൽ പര്യടനം നടത്തും.
രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തിൽ ആദരമർപ്പിക്കും. 9:30ന് കൊഹിമയികേ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് കൊഹിമയിൽ രാഹുൽ മാധ്യമങ്ങളെ കാണും. കലാപ ബാധ്യത മേഖലയിലേക്കുള്ള യാത്രയ്ക്ക് ശേഷമാണ് രാഹുലിന്റെ വാർത്താ സമ്മേളനം.
യാത്ര നാളെ വൈകുന്നേരമാകും അസമിലേക്ക് കടക്കുക. മണിപ്പൂരിൽ വിവിധ വിഭാഗങ്ങളുടെ വൻ പിന്തുണയാണ് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ലഭിച്ചത്.