Friday, February 13, 2026
Latest:
Kerala

ലോക്സഭ തെരഞ്ഞെടുപ്പ്: പ്രചാരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്

Spread the love

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടന്ന് സംസ്ഥാന കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 14 ജില്ലകളിൽ പര്യടനം നടത്തും. ജനുവരി 24ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂർത്തിയാകും. മണ്ഡലം പ്രസിഡൻ്റ് മുതലുള്ള മുഴുവൻ പാർട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷൻമാരായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന ഒന്നാം ഘട്ട ജില്ലാ പര്യടനം നേരത്തെ പൂർത്തിയാക്കിയിരുന്നു. ആ യോഗങ്ങളിലെ നിർദ്ദേശങ്ങൾ എത്രമാത്രം നടപ്പാക്കി എന്നതിൻ്റെ ‘പ്രോഗ്രസ് റിപ്പോർട്ട്’ പര്യടനത്തിൽ പരിശോധിക്കും.