Saturday, April 5, 2025
Latest:
Kerala

നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്

Spread the love

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.