ഷെൻ ഹുവ 15; വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പൽ എത്തി
വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി. ഷെൻ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്. 2 മെഗാമാക്സ് എസ് ടി എസ് ക്രയിനുകളും 3 യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്.
കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കും.ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി. 17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോർ ക്രെയ്നുകളും 11 യാർഡ് ക്രെയ്നുകളുമാകും. ഈ ക്രെയിനുകൾ പ്രവർത്തന സജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകൾ എത്തുക. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിക്കും നിർണായക സ്ഥാനം വഹിക്കുന്ന ഒന്നാണ് വിഴിഞ്ഞം തുറമുഖം.