Kerala

മേജർ രവി ബിജെപിയിലേക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

Spread the love

ചലച്ചിത്ര സംവിധായകൻ മേജർ രവി ബിജെപിയിൽ ചേർന്നേക്കും. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി മേജർ രവി കൂടി കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കേരളത്തിലെ വിമുക്തഭടൻമാരും സൈനികരും നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചാൽ ഇന്ന് മേജർ രവി ബിജെപി അംഗത്വമെടുക്കും.

മേജർ രവിയെ പോലുള്ള ആളുകൾ ബിജെപിയിലേക്ക് കടന്നുവരുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.