National

പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും

Spread the love

പാർലമെൻറിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ട നടപടിയിൽ എംപിമാർ ഇന്ന് പ്രതിഷേധിക്കും. വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് ആയി എംപിമാർ വിജയ് ചൗക്കിലെത്തും. അംഗങ്ങൾക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും, പാർലമെൻ്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നാളെ ഇന്ത്യാസഖ്യം ഇതേ ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ പ്രതിഷേധിക്കും.

ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ്‌ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുക.