കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും
സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ, എൽ എൽ എം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ സാധ്യത ഉണ്ട്. സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ് എഫ് ഐ.