DYFIയുടെ പ്രവർത്തി നീതികരിക്കാനാകില്ല’; മുഖ്യമന്ത്രിക്കു കരിങ്കൊടി കാട്ടിയ ഭിന്നശേഷിക്കാരനെ മർദിച്ചതിനെതിരെ മന്ത്രി എംബി രാജേഷ്
നവകേരള സദസ്സിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദിച്ചതിൽ ഡിവൈഎഫ്ഐയെ തള്ളി മന്ത്രി എംബി രാജേഷ്. ഡിവൈഎഫ്ഐയുടെ പ്രവർത്തിയെ പ്രവർത്തി നീതികരിക്കാനാകില്ലെന്ന് മന്ത്രി പ്രതികരിച്ചു. നീതികരിക്കാനാകാത്ത ഒരു പ്രവർത്തിയെയും ന്യായീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത അജി കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജി കണ്ടല്ലൂരിനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എത്തിയപ്പോഴാണ് അജി കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
പൊലീസ് അജിയെ പിടിച്ചു മാറ്റികൊണ്ടു പോയെങ്കിലും ഓടിയെത്തിയ പ്രവർത്തകർ ചവിട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.