‘ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല’; വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത് ;പി വി അന്‍വര്‍
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തോല്‍വിയിലേക്ക് വീണതോടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. “ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ് എന്നാണ് പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്നും പോസ്റ്റിൽ കുറിക്കുന്നു. മധ്യപ്രദേശ്,രാജസ്ഥാൻ,ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ റീകൗണ്ടിംഗിന് സാധ്യത.!!കേരളത്തിൽ നിന്നുള്ള പ്രഗത്ഭനായ ഒരു വക്കീൽ ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് സൂചനകൾ.!ഇനി കളി മാറും.!!തീ പാറും.. എന്നാണ് പി.വി.അന്‍വറിന്റെ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.