National

‘സനാതന ധർമ്മത്തെ അപമാനിച്ചാൽ അനന്തരഫലങ്ങൾ ഉണ്ടാകും’; കോൺഗ്രസിനെ വിമർശിച്ച് വെങ്കിടേഷ് പ്രസാദ്

Spread the love

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ വ്യക്തമായതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. സനാതന ധർമ്മത്തെ അപമാനിച്ചാൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘എക്സ്’ പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘സനാതന ധർമ്മത്തെ അപമാനിച്ചാൽ അനന്തരഫലങ്ങൾ ഉണ്ടാകും. വൻ വിജയം നേടിയ ബിജെപിക്ക് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അത്ഭുതകരമായ നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡറിന്റെ മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യം’- വെങ്കിടേഷ് പ്രസാദ് കുറിച്ചു.

നേരത്തെ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ “സനാതന ധർമ്മം തുടച്ചുനീക്കപ്പെടണം” എന്ന് പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. അതേസമയം നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ഇറങ്ങിയ കോണ്‍ഗ്രസിന് രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടമായി. തെലങ്കാനയിലെ മിന്നുന്ന വിജയം കോണ്‍ഗ്രസിന് ആശ്വാസമാണ്.