‘നാടിന്‍റെ നന്മയ്ക്കായി സര്‍ക്കാരിനൊപ്പം ചേരേണ്ട പ്രതിപക്ഷം ജനകീയതയെ തകര്‍ക്കാൻ ശ്രമിക്കുന്നു’; മുഖ്യമന്ത്രി
ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിയ്‌ക്കൊപ്പം ‘ഞങ്ങളുമുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സ്വാഭാവികമായി പിന്തുണ നല്‍കേണ്ടവരാണ് പ്രതിപക്ഷം. ഇങ്ങനെ ഒരു അവസരം വന്നത് നന്നായിയെന്നും സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുമുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങി കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.