Thursday, February 27, 2025
Latest:
Sports

കളിക്കിടെ ഹൃദയാഘാതം: ഘാന ഫുട്ബോൾ താരം മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

Spread the love

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം. കളിയുടെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദൗർഭാഗ്യകരമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2017ൽ ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരം ബൂട്ടഴിക്കാൻ തയ്യാറായില്ല. 2021-ൽ ഓസ്ട്രിയൻ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്ക്ക് ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു.