Thursday, May 14, 2026
Latest:
Kerala

‘കർഷകന്റേത് ആത്മഹത്യയല്ല, കൊലപാതകം’; ശോഭ സുരേന്ദ്രൻ

Spread the love

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. കർഷകന്റേത് ആത്മഹത്യയല്ല, കൊലപാതകം. കേന്ദ്രത്തിൽ നിന്ന് ഒരു നയാ പൈസ പോലും കേരളത്തിന് കിട്ടാനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ശ്രീലങ്കയിലെ സാഹചര്യം കേരളത്തിലുണ്ടാക്കരുത്. കേന്ദ്രവിഹിതം വാങ്ങിക്കുട്ടിയ സംസ്ഥാന സർക്കാർ നെൽ കർഷകർക്ക് നൽകിയില്ല. കിട്ടിയ പണമെല്ലാം ബാങ്കിലിട്ട് കർഷകർക്ക് വായ്പയായി നൽകി. കൃഷി വകുപ്പ് മന്ത്രി കള്ളം പറയുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ മുഖം കാണുന്നത് ജനങ്ങൾക്ക് വെറുപ്പായി മാറി. ഏഴാം ക്ലാസുകാരൻ വരെ മുഖ്യമന്ത്രിയെ തട്ടിക്കളയണമെന്ന്‌ പറയുന്നുവെന്നും ശോഭ സുരേന്ദ്രൻ.