കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പൂർത്തിയായി
കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടെടുപ്പിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രേഖകളുടെ പകർപ്പായിരുന്നു കോളജ് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നത്.
ഭാസുരാങ്കൻ പ്രസിഡന്റായിരുന്ന രണ്ട് പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. പഴയ രേഖകൾ നശിപ്പിച്ച് പകരം പുതിയ രേഖകൾ വ്യാജമായി ചമച്ചതായും ആരോപണമുണ്ട്. ചട്ടവിരുദ്ധമായി നൽകിയ വായ്പകളുടെ രേഖകളാണ് നശിപ്പിച്ചുതെന്നാണ് സൂചന. ആരോപണ വിധേയരായ ഭാസുരാങ്കനും മകൻ അഖിൽജിത്തും നിരീക്ഷണത്തിൽ തുടരുകയാണ്.
ഭാസുരങ്കാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയിൽ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. നിലവിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടിൽ ഇഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് വാങ്ങിയിരുന്നു.