Thursday, February 12, 2026
Latest:
Uncategorized

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Spread the love

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5610 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44880. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 ഗ്രാം കുറഞ്ഞ് 4655 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസമായി ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 280 രൂപയാണ് പവന് കുറഞ്ഞത്.

ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.