National

നൈപുണ്യ വികസന അഴിമതി: ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

Spread the love

നൈപുണ്യ വികസന അഴിമതിക്കേസിൽ തെലുങ്ക് ദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. ആന്ധ്രപ്രദേശ് ഹൈക്കോടതിയാണ് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം. കേസ് നവംബർ 10 ന് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് 371 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ കഴിഞ്ഞ മാസമാണ് നായിഡു അറസ്റ്റിലായത്. അന്നുമുതൽ രാജമുണ്ട്രി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അദ്ദേഹം.

ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.