സൗദി നാഷണല്‍ ഹോസ്പിറ്റല്‍ സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിന്‍ നടത്തി
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സൗദി നാഷണല്‍ ഹോസ്പിറ്റല്‍ ഒക്‌ടോബര്‍ 14, 15 തീയതികളില്‍ മക്കയിലെ മില്ലേനിയം ഹോട്ടലിലും ഷാസ ഹോട്ടലിലുമായി സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിന്‍ നടത്തി, രണ്ടു പരിപാടികളിലും നിരവധി പേര് സംബന്ധിച്ചു.
സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഫാത്തിമ ഫാദല്‍, കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. മനാര്‍ അവാദ് ,കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സാമ ലൊത്ഫി എന്നിവര്‍ ഈ വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ഷാസ ഹോട്ടല്‍ ജനറല്‍ മാനേജര്‍ അംജദ് ഇര്‍ഷാദത്ത്, മില്ലേനിയം ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഡാനി, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ സീതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ ഒക്ടോബറിലുടനീളം ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ നടത്താനുള്ള അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടികള്‍. സ്തനാര്‍ബുദത്തിനെതിരെ ബോധവല്‍ക്കരണത്തിന്റെയും, പ്രതിരോധശേഷി വളര്‍ത്തിയെടുക്കുന്നതിനും, രോഗം നേരത്തെ കണ്ടത്തുക, ആരോഗ്യകരമായ ജീവിത രീതി പ്രോത്സാഹിപ്പിക്കുകയെന്നതുമാണ് ഈ പരിപാടികളുടെ ലക്ഷ്യം.