‘വൈ മെന്റർ മാറ്റേഴ്സ്’; ഡോ. ജോർജ് വി ആന്റണിയുടെ പുസ്തകം പ്രകാശനം ചെയ്തു
പ്രമുഖ മെന്ററും അധ്യാപകനും എഴുത്തുകാരനുമായ ഡോ. ജോർജ് വി ആന്റണിയുടെ ”Why Mentor Matters: A Must-Read Handbook for MSME Entrepreneurs and Startup Leadership’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കേന്ദ്ര മന്ത്രി ശോഭ കരന്തലാജെയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിന്റെ ആമുഖം ലെഫ്റ്റനന്റ് അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആർ. വങ്കിട്ടരമണിയാണ് എഴുതിയത്. MSME സംരംഭകർക്കായി രൂപകൽപ്പന ചെയ്ത ഈ പുസ്തകത്തിലൂടെ ഡോ. ആന്റണി തന്റെ പ്രത്യേക കഴിവുകൾ തെളിയിച്ചിരിക്കുന്നുവെന്ന് ആർ. വങ്കിട്ടരമണി ആമുഖത്തിൽ പറയുന്നു.
MSME സംരംഭകർക്കും സ്റ്റാർട്ടപ്പ് നേതാക്കൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമായ ദൂരദർശിയായ മാർഗ്ഗദർശകമാണ് പുസ്തകമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ 90% സ്റ്റാർട്ടപ്പുകളും പരാജയപ്പെടുകയും ഭൂരിഭാഗം എംഎസ്എംഇകളും വിജയിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ ഈ ചെറിയ പുസ്തകത്തിന് വലിയ പ്രസക്തിയുണ്ട്.
Released the book “Why Mentor Matters? A must-read handbook for MSME Entrepreneurs and Startup Leadership” authored by Dr. George V Antony, an accomplished edupreneur and startup mentor from Kerala.
This insightful guide will greatly benefit MSME entrepreneurs, startup leaders,… pic.twitter.com/IDUpurOAwx
— Shobha Karandlaje (@ShobhaBJP) June 29, 2025
