കാഫിര്‍ സ്ക്രീന്‍ ഷോട്ട്: ആദ്യം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവിനെ ചോദ്യം ചെയ്യാന്‍ എസ്എഫ്ഐ; ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്മാരെയും ചോദ്യം ചെയ്യും
വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണം ആരംഭിച്ചു എസ്ഐടി. സ്ക്രീന്‍ഷോട്ട് ഷോട്ട് ആദ്യം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യും. കേസില്‍ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം എന്നും വടകര റൂറല്‍ എസ്പി ടി ഫറാഷ് പറഞ്ഞു. (sit will question dyfi leader riber ramakrishnan in kafir screenshot case)
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എസ് പി ഓഫീസില്‍ ആദ്യ യോഗം ചേര്‍ന്നു. കോഴിക്കോട് റൂറല്‍ എസ്.പി ടി. ഫറാഷിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുതിയ സംഘത്തിന്റെ പ്രവര്‍ത്തനം.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉള്‍പ്പെടെ ഏഴ് പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.കേസിന്റെ മുന്‍കാല റിപ്പോര്‍ട്ടുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുന്നതിനൊപ്പം, വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട അന്വേഷണ രീതികളെക്കുറിച്ചും യോഗത്തില്‍ കൃത്യമായ രൂപരേഖ തയ്യാറാക്കി. സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയ ഡിവൈഎഫ്ഐ നതാവ് റിബേഷ് രാമകൃഷ്ണന് അടക്കമുള്ളവരുടെ ചോദ്യം ചെയ്യും. കേസില്‍ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന്റെയും മൊഴിയെടുക്കും.അതേസമയം മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂര്‍ണ്ണമായ ഫലം ലഭിച്ചിട്ടില്ല. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം എന്നും വടകര റൂറല്‍ എസ്പി ടി ഫറാഷ് പറഞ്ഞു. അതേസമയം വ്യാജ സ്ക്രീന്‍ഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ പേജില്‍ സജീവമാണ്. സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിന്റെ ഫേസ് പേജിലാണ് കാഫിര്‍ സ്ക്രീന്‍ ഷോട്ട് ഇപ്പോഴുമുള്ളത്.
