Uncategorized

ഇറാന്‍ വിപ്ലവത്തിന് മുമ്പുള്ള പതാക ലോക കപ്പ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കരുത്; ഫിഫ വിലക്കിനെതിരെ നിയമനടപടിയുമായി സംഘടന

Spread the love

 

ഫിഫ ലോക കപ്പ് വേദികളില്‍ ഇറാന്‍ വിപ്ലവത്തിന് മുമ്പുള്ള സിംഹവും സൂര്യ ചിഹ്നവും ഉള്‍ക്കൊള്ളുന്ന പഴയ ഇറാനിയന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ സന്നദ്ധ സംഘടന നിയമനടപടി ആലോചിക്കുന്നു.

 

 

ഫിഫ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കാലിഫോര്‍ണിയ സംസ്ഥാനത്തിനുള്ളിലെ കോടതികളിലോ ഫെഡറല്‍ കോടതിയിലോ കേസ് ഫയല്‍ ചെയ്യുമെന്നാണ് ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വോയ്സ്സ് ഓഫ് ലിബര്‍ട്ടി’ എന്ന സംഘടന വ്യക്തമാക്കുന്നത്. സന്നദ്ധ സംഘടന ഇതിനകം തന്നെ ഫിഫ അധികാരികള്‍ക്ക് ഔദ്യോഗിക കത്ത് കൈമാറി കഴിഞ്ഞു. എന്നാല്‍ കത്ത് നല്‍കി മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫിഫയില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും ഇതിന് അര്‍ത്ഥം ഫിഫ പതാക നിരോധനം നടപ്പാക്കലുമായി മുന്നോട്ട് പോകാനുള്ള സാധ്യതയാണെന്നും സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. നിയമനടപടികള്‍ക്ക് മുന്നോടിയായുള്ള രേഖകള്‍ തയ്യാറാക്കുകയാണെന്നും ഫിഫക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള നിയമോപദേശം ലഭിച്ചതായും ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വോയ്സ്സ് ഓഫ് ലിബര്‍ട്ടി’ ഭാരവാഹികള്‍ അറിയിച്ചു.