Uncategorized

30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള സുപ്രീംകോടതി അനുമതി: ആശങ്ക രേഖപ്പെടുത്തി CBCI

Spread the love

 

30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള സുപ്രീംകോടതി അനുമതിയിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണ്. സർക്കാരും, സുപ്രീംകോടതിയും ജനങ്ങളും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

 

 

നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടർമാരോടും സഭ അഭ്യർത്ഥിച്ചു. പൂർണ്ണരൂപത്തിലെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ സഭ തയാറാണ്. സർക്കാരും സുപ്രീംകോടതിയും ജനങ്ങളും അടിയന്തര ഇടപെടൽ നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 15-കാരിയുടെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി 30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള നശിപ്പിക്കാൻ അനുമതി നൽകിയത്. ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേൽപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് പറഞ്ഞു.