‘പ്രധാന ലക്ഷ്യം ഹിസ്ബുള്ളയെ തകർക്കുക’; അവരുടെ റോക്കറ്റ്, ഡ്രോൺ ശേഷിയും നശിപ്പിക്കും; ഇസ്രയേൽ
ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ശേഷിയും നശിപ്പിക്കും. പ്രധാന ലക്ഷ്യം ഹിസ്ബുള്ളയെ തകർക്കുക എന്നതാണെന്നും നെതന്യാഹു അറിയിച്ചു. പശ്ചിമേഷ്യയിൽ ഏത് സാഹചര്യവും നേരിടാൻ തങ്ങൾ ഒരുക്കമാണ്.
ഇസ്രയേലിനും അമേരിക്കയ്‌ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഇറാൻ ആണവശക്തി ആകരുത്, ആണവ സമ്പുഷ്‌ടീകരണം ഉപേക്ഷിക്കണം, ഹോർമുസ് തുറക്കണം തുടങ്ങിയവ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നും അത് തന്നെയാണ് യുഎസിന്റെ ലക്ഷ്യങ്ങളെന്നും നെതന്യാഹു ആവർത്തിച്ചു. ലെബനനിലെ ആക്രമണങ്ങൾ തുടരുമെന്നും ഹിസ്‌ബുള്ളയെ ഇല്ലാതാക്കുമെന്നും നെതന്യാഹു ഭീഷണിമുഴക്കി. ആക്രമണത്തിൽ നിന്ന് ഇസ്രയേലിനെ യുഎസ് തടഞ്ഞിട്ടുണ്ടെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹിസ്ബുള്ളയെ സൈനികമായി നിരായുധീകരിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്യത്തിലേക്ക് എത്താൻ യുഎസിന്റെ നേരിട്ടുള്ള ഇടപെടൽ പിന്തുണക്കുന്നുണ്ട്. തെക്കൻ ലെബനോണിലേക്ക് പ്രദേശവാസികൾ മടങ്ങി എത്തുന്നു. ലെബനോണിൽ സൈന്യം പിടിച്ചെടുത്ത മേഖലകൾ കൈവശം വയ്ക്കുന്നത് തുടരുമെന്നും ഇസ്രയേൽ അറിയിച്ചു.
