Uncategorized

വി. സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയിലേക്ക് മടങ്ങി; മടക്കം ശ്രേയാംസ് കുമാറിന്റെ ആവശ്യപ്രകാരം

Spread the love

 

തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വി. സുരേന്ദ്രന്‍പിളളയെ മത്സരിപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപി സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരുന്നത്. അദ്ദേഹം ആര്‍ജെഡിയില്‍ അസംതൃപ്തനാണെന്ന് മനസിലാക്കിയാണ് ആശയവിനിമയം തുടങ്ങിയത്. ഘടകകക്ഷിയായി എന്‍ഡിഎലേക്ക് വരാനായിരുന്നു സുരേന്ദ്രന്‍ പിളളയുടെ താല്‍പര്യം. എന്നാല്‍, താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ബിജെപി ഉപാധി വെച്ചു. ഇതോടെ സുരേന്ദ്രന്‍ പിളള പിന്മാറി. ഇടതുപക്ഷത്തു നിന്നുളള നേതാവിനെ പരീക്ഷിക്കാനുളള ശ്രമം പരാജയപ്പെട്ടതോടെ സിറ്റി ജില്ല പ്രസിഡന്റ് കരമന ജയനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.സുരേന്ദ്രന്‍പിളളയെ ഇടത് സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ടെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സമ്മതം മൂളിയിരുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതില്‍ അതൃപ്തി പുകയുന്നതിനിടയില്‍ സുധീര്‍ കരമനയെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

 

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടത്. ആര്‍ജെഡിയില്‍ നടക്കുന്നത് ശീതസമരമെമന്നും വി സുരേന്ദ്രന്‍പിള്ള ആരോപിച്ചു. ആവശ്യമായ സീറ്റ് ലഭിച്ചില്ല. എല്‍ഡിഎഫ് വിടാനായിരുന്നു ആര്‍ജെഡി തീരുമാനം. സംസ്ഥാന സമിതിയോഗത്തിലെ ഭൂരിപക്ഷഭിപ്രായം എല്‍ഡിഎഫ് വിടാനായിരുന്നു. ആര്‍ജെഡി മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അംഗീകരിക്കാതെയാണെന്നും – രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പിള്ള പറഞ്ഞു.