Friday, May 22, 2026
Latest:
Uncategorized

തിരു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ

Spread the love

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്. ഉപകരണങ്ങൾ അണുമുക്തമാക്കാൻ ആംബുലൻസിൽ പുറത്തേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള എസ് എ ടി ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.2024 ലാണ് ഈ നാല് മിഷനുകളിലെ 2 എണ്ണം തകരാറിലാകുന്നത്. ഉപകരണങ്ങൾ എസ് എ ടിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് അണുവിമുക്തമാക്കിയ ശേഷം തിരികെ എത്തിക്കാനായി കാലതാമസം നേരിടുന്നുണ്ട്. അത് ചികിത്സനൽകാനായി കാലതാമസം ഉണ്ടാകുമെന്നും രോഗികളെ കാര്യമായി ഈ താമസം ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.