Tuesday, April 7, 2026
Latest:
Uncategorized

ഓസ്കർ വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജസ്സി ബക്ലി

Spread the love

 

തൊണ്ണൂറ്റിയെട്ടാമത് ഓസ്കർ വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മൈക്കിൾ ബി ജോർദൻ മികച്ച നടൻ. സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ ആണ് പുരസ്കാര നേട്ടം. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജസ്സി ബക്‍ലി മികച്ച നടിയായി . സിന്നേഴ്സിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്കാരം.വൺ ബാറ്റിൽ ആഫ്റ്റർ അനദറിലൂടെ ഷോൺ പെൻ മികച്ച സഹനടനായി. വെപ്പൺസ് എന്ന ചിത്രത്തിലൂടെ എമി മാഡിഗൻ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്‌സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. പുതുതായി ഉൾപ്പെടുത്തിയ കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്കാരം കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം രണ്ട് ചിത്രങ്ങൾക്ക്. ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങൾ പുരസ്കാരം പങ്കിട്ടു. മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർക്ക് മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രമാണ് ഓസ്കാർ‌ നേടികൊടുത്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തിൽ‌ പുരസ്കാരം നേടിയത്.അക്കാദമി ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകൾ നേടിയ സിന്നേഴ്സും ഡികാപ്രിയോ ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് പ്രധാന മത്സരം നടന്നത്. 16 നോമിനേഷനുകൾ നേടിയാണ് സിന്നേഴ്സ് മത്സരരംഗത്തെത്തിയത്. ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിന് 13 നോമിനേഷുകളാണ് ലഭിച്ചത്.